Thursday, 15 December 2011
Saturday, 20 August 2011
Saturday, 9 July 2011
കുട്ടികൾ നടത്തിയ സെമിനാർ
രസതന്ത്ര വർഷാരംഭവും ശാസ്ത്രക്ലബ് ഉദ്ഘാടനവും
![]() |
ഉദ്ഘാടനം ചെയ്യുന്നു. |
![]() |
കൃഷിപതിപ്പ് പ്രകാശനം ചെയ്യുന്ന ദിനേശൻ മാസ്റ്റർ |
![]() |
കുട്ടികൾ തയ്യാറാക്കിയ പതിപ്പുകൾ |

വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനം
![]() |
സ്വാഗതം പറയുന്ന സുനിത ടീച്ചർ |
![]() |
കുട്ടികളുടെ കൂടെ പാട്ടുപാടുന്ന രാമകൃഷണൻ മാസ്റ്റർ |
![]() | |
തൃക്കണാപുരം എസ്.എസ്.യു.പി.സ്കൂളിലെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനം ശ്രീ വി.വി. രാമകൃഷ്ണൻ മാസ്റ്റർ നിർവ്വഹിച്ചു. ഹെഡ്മിസ്റ്റ്രസ്സ് ശ്രീമതി കെ.യു ശാന്തകുമാരി അധ്യക്ഷത വഹിച്ച യോഗത്തിൽ വിദ്യാരംഗം കൺവീനർ ശ്രീമതി സുനിത സ്വാഗതമാശംസിച്ചു. യോഗത്തിൽ വിവിധ ഭാഷാക്ലബ്ബുകളുടെ ഉദ്ഘാടനം പി.ടി.എ പ്രസിഡന്റ് ശ്രീ സുനിൽ കുമാർ നിർവ്വഹിച്ചു. തുടർന്ന് മാധവിക്കുട്ടിയുടെ "ബാല്യകാലസ്മരണകൾ" എന്ന പുസ്തകത്തെ പരിചയപ്പെടുത്തി കെ.വി മുബഷീറ സംസാരിച്ചു. ഹിമ.പി, ജിജില.കെ. എന്നിവരുടെ കവിതാലാപനവും ഉണ്ടായിരുന്നു. കൺ വീനർ ഗായത്രി നന്ദി രേഖപ്പെടുത്തി.
Tuesday, 28 June 2011
മഴക്കാലമെത്തി ജാഗ്രത....................
ക്ലാസ് വീക്ഷിക്കുന്ന കുട്ടികൾ
ത്രിക്കണാപുരം എസ് എസ് യു പി സ്കൂളിൽ സയൻസ് ക്ലബ്ബിന്റേയും പരിസ്ഥിതി ക്ലബ്ബിന്റേയും ആഭിമുഖ്യത്തിൽ സംഘറ്റിപ്പിച്ച ആരോഗ്യ ബോധവത്കരണ ക്ലാസ് പ്രധാനാധ്യാപിക ശ്രീമതി കെ. യു. ശാന്തകുമാരി ഉദ്ഘാടനം ചെയ്തു. തുടർന്ന് “ പകർച്ചവ്യാധികളും പ്രതിവിധിയും” എന്ന വിഷയത്തെക്കുറിച്ച് തവനൂർ പി. എച്ച്. സി യിലെ ഹെൽത്ത് ഇൻസ്പെക്ടർ ശ്രീമൻ ഷാജി ക്ലാസെടുത്തു. ശ്രീമതി രുഗ്മിണീ ഭായ് നന്ദി പറഞ്ഞു
വായനയുടെ ലോകത്തേക്ക് സ്നേഹപൂർവം
പുസ്തക പ്രദർശനം കാണാൻ തിരക്ക് കൂട്ടുന്ന വിദ്യാർത്ഥികൾ
വായനയുടെ വസന്തം പൂത്തുലയുന്ന ഒരു വായനാ വാരം കൂടി! വരകളും വാക്കുകളും തീർക്കുന്ന വായനയുടെ വിസ്തൄത ലോകത്തേക്ക്ഒരാഴ്ചക്കാലം.
തൄക്കണാപുരം S.S.U.P സ്കൂളിലെ ഈ വർഷത്തെ വായനാവാരം പ്രൌഢഗംഭീരമായിത്തന്നെ തുടങ്ങി. രാവിലെ കുട്ടികൾ വായനാദിന പ്രതിജ്ഞ എടുത്തു. തുടർന്ന് വിദ്യാലയത്തിലെ ലൈബ്രറിയിലെ പുസ്തക പ്രദർശനം നടന്നു. തുടർന്നുള്ള ദിവസങ്ങളിൽ പുസ്തക പരിചായനം, എഴുത്തുകാരെ പരിചയപ്പെടൽ, ക്വിസ് മത്സരം എന്നിവയും നടത്തി.
Thursday, 9 June 2011
പരിസ്ഥിതിദിനാചരണം
പ്രവേശനോൽസവം 2011-12
മധ്യവേനലവധിയുടെ ആലസ്യത്തിൽ നിന്ന് പ്രതീക്ഷയുടെ പുതിയ പാഠങ്ങളുമായി വീണ്ടുമൊരു വിദ്യാലയ വർഷം. വിദ്യാലയത്തിനെ മൺസൂൺ മഴ നാരുകൾ കുരുത്തൊല ചാർത്തി അലങ്കരിച്ചു. അങ്കണോദ്യാനത്തിൽ പുത്തൻ വസ്ത്രങ്ങളും വർണ്ണക്കുടകളുമായി ബാല്യ കൌതുകങ്ങൾ നിറഞ്ഞു. മിഴികളിലെ അമ്പരപ്പ് മെല്ലെ ആകാംക്ഷകളും വിസ്മയങ്ങളുമായി മാറി. പുതിയ അധ്യാപകരേയും കൂട്ടുകാരേയും ലഭിച്ച സന്തോഷത്തിൽ ഒരു അധ്യയനവർഷം കൂടി.
Subscribe to:
Posts (Atom)