Saturday 20 August 2011

സ്വാതന്ത്രദിനാഘോഷവും ഗാന്ധിദര്‍ശന്‍ ക്ലബ്ബ്‌ ഉദ്ഘാടനവും



സ്വാതന്ത്ര ദിനത്തോടനുബന്ധിച്ച് സ്കൂള്‍ തല ഗാന്ധിദര്‍ശന്‍ക്ലബ്ബിന്റെ ഉദ്ഘാടനം  ശ്രീ ബാലന്‍ മാസ്റര്‍ നിര്‍വഹിച്ചു. തുടര്‍ന്ന്‍ ഗാന്ധി ക്ലബ്ബിലെ അംഗങ്ങള്‍ തയ്യാറാക്കിയ സ്വാതന്ത്ര ദിന പതിപ്പ്‌ ഗാന്ധിദര്‍ശന്‍ ഉപജില്ല കണ്‍വീനര്‍ ശ്രീമതി ജ്യോതി ടീച്ചര്‍ സ്കൂള്‍ ലീഡര്‍ മുബഷിരക്ക് നല്‍കി പ്രകാശനം ചെയ്തു.


ശാസ്ത്ര പുസ്തക പ്രദര്‍ശനം



സയന്‍സ് ക്ലബ്ബിന്‍റെ ആഭിമുഖ്യത്തില്‍ ശാസ്ത്ര പുസ്തക പ്രദര്‍ശനം, ലഘു പരിക്ഷണങ്ങള്‍, ശാസ്ത്രജ്ഞരെ പരിചയപ്പെടുത്തല്‍ തുടങ്ങിയ പരിപാടികള്‍ നടന്നു.

കുട്ടികളുടെ സെമിനാര്‍


പലിശയിലെ ചതിക്കുഴികള്‍ എന്ന വിഷയത്തെ അടിസ്ഥാനമാക്കി ഏഴാം ക്ലാസ്സിലെ കുട്ടികള്‍ അവതരിപ്പിച്ച സെമിനാര്‍

സ്കൂളിലെ അഗ്നിപര്‍വ്വത സ്ഫോടനം

ശാസ്ത്ര വര്‍ഷത്തിന്റെ ഭാഗമായി അഗ്നിപര്‍വ്വത സ്ഫോടനത്തിന്റെ മാതൃക കുട്ടികള്‍ അസംബ്ലിയില്‍ പ്രദര്സിപ്പിച്ചപ്പോള്‍

ഞങ്ങളും ശാസ്ത്രഞ്ജര്‍

ജലത്തിന്റെ ഗുണനിലവാരം കണ്ടുപിടിക്കുന്നതിനുള്ള പരിക്ഷനത്തിലെര്‍പ്പെട്ടിരിക്കുന്ന കുട്ടികള്‍

സ്കൂളിലെ പാല്‍ വിതരണം

തൃക്കണാപുരം s.s.u.pസ്കൂളിലെ പാല്‍ വിതരനോല്‍ഘാടനം വാര്‍ഡ്‌ മെമ്പര്‍ ശ്രീമാന്‍ മാ നു എന്ന മുഹമ്മദ്‌  സ്കൂള്‍ ലീഡര്‍ മുബഷിരക്ക് പാല്‍ നല്‍കി ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിടന്റ്റ്‌  ശ്രീ സുനില്‍ കുമാര്‍ അധ്യക്ഷത വഹിച്ചു. സ്കൂള്‍ മാനേജര്‍ ആശംസകളര്‍പ്പിച്ചു.

Saturday 9 July 2011

കുട്ടികൾ നടത്തിയ സെമിനാർ

വിഷയം അവതരിപ്പിക്കുന്ന വിദ്യാർത്ഥി
കേരളത്തിലെ ഭൂവിനിയോഗവും ഭക്ഷ്യസുരക്ഷയും എന്ന വിഷയത്തെ പറ്റി 7ആം ക്ലാസുകളിൽ സെമിനാർ നടന്നു. കുട്ടികൾ തന്നെയാണ് മോഡറേറ്റർ മാരായത്. VII-A ക്ലാസിൽ ഹിമയും, VII-B ക്ലാസിൽ മുബഷീറ കെ.വി.യും മോഡറേറ്റർമാരായി.സാമൂഹ്യപാഠത്തിലെ പാഠവുമായി ബന്ധപ്പെട്ടാണ് സെമിന്നാർ നടന്നത്‌.

രസതന്ത്ര വർഷാരംഭവും ശാസ്ത്രക്ലബ്‌ ഉദ്ഘാടനവും

ഉദ്ഘാടനം ചെയ്യുന്നു.


കൃഷിപതിപ്പ്‌ പ്രകാശനം ചെയ്യുന്ന ദിനേശൻ മാസ്റ്റർ



കുട്ടികൾ തയ്യാറാക്കിയ പതിപ്പുകൾ

തൃക്കണാപുരംS.S.U.P സ്കൂളിലെ ശാസ്ത്രക്ലബ്ബ്‌ ഉദ്ഘാടനം മാഡം ക്യൂറിയുടെ ചരമദിനമായ ജുലായ്‌ 4ന് ഹെഡ്മിസ്ട്രസ്‌  ശ്രീമതി K.U ശാന്തകുമാരി ടീച്ചർ നിർവ്വഹിച്ചു. പഠനപ്രവർത്തനത്തിന്റെ ഭാഗമായി കുട്ടികൾ തയ്യാറാക്കിയ കാർഷിക പതിപ്പിന്റെ പ്രകാശനം S.S ദിനേശ് നിർവ്വഹിച്ചു. അന്താരാഷ്ട്ര വനവർഷം, രസതന്ത്ര വർഷം എന്നിവയുടെ ഭാഗമായി തയ്യാറാക്കിയ ചുവർപ്പത്രികകളുടെ പ്രകാശനവും മാഡം ക്യൂറി അനുസ്മരണവും നടന്നു.

വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനം

സ്വാഗതം പറയുന്ന സുനിത ടീച്ചർ


കുട്ടികളുടെ കൂടെ പാട്ടുപാടുന്ന രാമകൃഷണൻ മാസ്റ്റർ





















തൃക്കണാപുരം എസ്‌.എസ്‌.യു.പി.സ്കൂളിലെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനം ശ്രീ വി.വി. രാമകൃഷ്ണൻ മാസ്റ്റർ നിർവ്വഹിച്ചു. ഹെഡ്മിസ്റ്റ്രസ്സ്‌ ശ്രീമതി കെ.യു ശാന്തകുമാരി അധ്യക്ഷത വഹിച്ച യോഗത്തിൽ വിദ്യാരംഗം കൺവീനർ ശ്രീമതി സുനിത സ്വാഗതമാശംസിച്ചു. യോഗത്തിൽ വിവിധ ഭാഷാക്ലബ്ബുകളുടെ ഉദ്ഘാടനം പി.ടി.എ പ്രസിഡന്റ്‌ ശ്രീ സുനിൽ കുമാർ നിർവ്വഹിച്ചു. തുടർന്ന് മാധവിക്കുട്ടിയുടെ "ബാല്യകാലസ്മരണകൾ" എന്ന പുസ്തകത്തെ പരിചയപ്പെടുത്തി കെ.വി മുബഷീറ സംസാരിച്ചു. ഹിമ.പി, ജിജില.കെ. എന്നിവരുടെ കവിതാലാപനവും ഉണ്ടായിരുന്നു. കൺ വീനർ ഗായത്രി നന്ദി രേഖപ്പെടുത്തി.

Tuesday 28 June 2011

മഴക്കാലമെത്തി ജാഗ്രത....................



 ക്ലാസ് വീക്ഷിക്കുന്ന കുട്ടികൾ
ത്രിക്കണാപുരം എസ് എസ് യു പി സ്കൂളിൽ സയൻസ് ക്ലബ്ബിന്റേയും പരിസ്ഥിതി ക്ലബ്ബിന്റേയും ആഭിമുഖ്യത്തിൽ സംഘറ്റിപ്പിച്ച ആരോഗ്യ ബോധവത്കരണ ക്ലാസ് പ്രധാനാധ്യാപിക ശ്രീമതി കെ. യു. ശാന്തകുമാരി ഉദ്ഘാടനം ചെയ്തു. തുടർന്ന്പകർച്ചവ്യാധികളും പ്രതിവിധിയുംഎന്ന വിഷയത്തെക്കുറിച്ച് തവനൂർ പി. എച്ച്. സി യിലെ ഹെൽത്ത് ഇൻസ്പെക്ടർ ശ്രീമൻ ഷാജി ക്ലാസെടുത്തു. ശ്രീമതി രുഗ്മിണീ ഭായ്  നന്ദി പറഞ്ഞ

വായനയുടെ ലോകത്തേക്ക് സ്നേഹപൂർവം







                                                      പുസ്തക പ്രദർശനം കാണാൻ തിരക്ക് കൂട്ടുന്ന വിദ്യാർത്ഥികൾ

          വായനയുടെ വസന്തം പൂത്തുലയുന്ന ഒരു വായനാ വാരം കൂടിവരകളും വാക്കുകളും തീർക്കുന്ന വായനയുടെ വിസ്തൄ ലോകത്തേക്ക്ഒരാഴ്ചക്കാലം.
           തൄക്കണാപുരം  S.S.U.P സ്കൂളിലെ വർഷത്തെ വായനാവാരം പ്രൌഢഗംഭീരമായിത്തന്നെ തുടങ്ങി. രാവിലെ കുട്ടികൾ വായനാദിന പ്രതിജ്ഞ എടുത്തു. തുടർന്ന് വിദ്യാലയത്തിലെ ലൈബ്രറിയിലെ പുസ്തക പ്രദർശനം നടന്നു. തുടർന്നുള്ള ദിവസങ്ങളിൽ പുസ്തക പരിചായനം, എഴുത്തുകാരെ പരിചയപ്പെടൽ, ക്വിസ് മത്സരം എന്നിവയും നടത്തി.

Thursday 9 June 2011

പരിസ്ഥിതിദിനാചരണം


തൃക്കണാപുരം എസ്.എസ്.യു.പി.സ്കൂളിലെ പരിസ്ഥിതിദിനാചരണം വാർഡ് മെമ്പർ ശ്രീ മാനു അവർ കൾ സ്കൂൾ പരിസരത്ത് ഒരു മരം നട്ട് നിർവഹിച്ചു. തുടർന്ന് ക്ളാസുകളിൽ പരിസ്ഥിതി ദിന പ്രതിജ്ഞ എടുത്തു. തുടർന്ന് ക്ളാസടിസ്ഥാനത്തിൽ കൊളാഷ് നിർമ്മാണം നടന്നു. തുടർന്ന് പരിസ്ഥിതി സാമൂഹ്യ ശാസ്ത്ര ക്ളബ്ബുകളുടെ സംയുക്താഭിമുഖ്യത്തിൽ പരിസ്ഥിതിദിന ക്വിസ്സ് നടത്തി. അതിൽ വിജയിച്ച കുട്ടികൾക്ക് പ്രോൽസാഹന സമ്മനവിതരണവും നടന്നു.  


Add caption








പ്രവേശനോൽസവം 2011-2012



തൃക്കണാപുരം എസ്.എസ്.യു.പി.സ്കൂളിലെ പ്രവേശനോൽസവം സ്കൂൾ മാനേജർ ശ്രീ കെ യു അച്യുതൻ നിർവഹിച്ചു. പ്രധാനാധ്യപിക അധ്യക്ഷത വഹിച്ചു. യോഗത്തിനു ശേഷം പുതുതായി വന്ന കുട്ടികൾക്ക് നോട്ട് പുസ്തകവും പേനയും , മധുരപലഹാരവും മാനേജർ വിതരണം ചെയ്തു. തുടർന്ന് കുട്ടികളുടെ കലാപരിപാടിയും നടന്നു.

പ്രവേശനോൽസവം 2011-12


മധ്യവേനലവധിയുടെ ആലസ്യത്തിൽ നിന്ന് പ്രതീക്ഷയുടെ പുതിയ പാഠങ്ങളുമായി വീണ്ടുമൊരു വിദ്യാലയ വർഷം. വിദ്യാലയത്തിനെ മൺസൂൺ മഴ നാരുകൾ കുരുത്തൊല ചാർത്തി അലങ്കരിച്ചു. അങ്കണോദ്യാനത്തിൽ പുത്തൻ വസ്ത്രങ്ങളും വർണ്ണക്കുടകളുമായി ബാല്യ കൌതുകങ്ങൾ നിറഞ്ഞു. മിഴികളിലെ അമ്പരപ്പ് മെല്ലെ ആകാംക്ഷകളും വിസ്മയങ്ങളുമായി മാറി. പുതിയ അധ്യാപകരേയും കൂട്ടുകാരേയും ലഭിച്ച സന്തോഷത്തിൽ ഒരു അധ്യയനവർഷം കൂടി.