Monday 27 September 2010

ആരോഗ്യം സർവർക്കും

തൃക്കണപുരം എസ്.എസ്.യു.പി സ്കൂളിൽ ആരോഗ്യബോധവൽക്കരണ ക്ലാസ് നടന്നു.തവനൂർ  P.H.C യിലെ ശ്രീ ഷാജി ആണ് ക്ലാസ് എടുത്തത്. ഇക്കാലത്തെ ആരോഗ്യസംരക്ഷണത്തെ പറ്റിയും രോഗങളെ തിരിച്ചറിയുന്നത് എങനെ എന്നും, അവക്കുള്ള പ്രാധമിക ചികിത്സകളേപ്പറ്റിയും അദ്ദേഹം സംസാരിച്ചു.

Wednesday 22 September 2010

ശുചിത്വവിദ്യാലയം

തൃക്കണപുരം എസ് എസ് യുപി സ്കൂളിലെ ശുചിത്വ പരിപാടിയുടെ ഭാഗമായി സ്കൂളിലെ പരിസ്ഥിതി ക്ലബ് പ്രവർത്തകർ ക്ലബ് കൺ വീനർ ശ്രീ അബ്ദുൾ ബാറു മാസ്റ്റാറുടെ നേതൃത്വത്തിൽ സ്കൂൾ പരിസരം വൃത്തിയാക്കുന്നു.


കുട്ടി ശാസ്ത്രഞ്ജര്‍ പരിക്ഷണ ശാലയില്‍




തൃക്കണാപുരം എസ്,എസ്,യു,പി സ്കൂളിലെ ശാസ്ത്രക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ  7-B ക്ലാസിലെ കുട്ടികൾ വെള്ളത്തിന്റെ PH മൂല്യം കണ്ടുപിടിക്കുന്നതിനുള്ള പരീക്ഷണം നടത്തുന്നു.

Thursday 16 September 2010

ഞങളും എഴുത്തുകാർ




തൃക്കണാപുരം SSUP സ്കൂളിലെ 
 VI–A യിലെ കുട്ടികൾ തയ്യാറാക്കിയ “തിരിച്ചറിവുകൾ” എന്ന കഥാപതിപ്പ് സ്കൂൾ ഹെഡ്മിസ്ട്രസ്സ് ക്ലാസ് ലീഡർക്ക് നൽകി പ്രകാശനം ചെയ്തു. ഒന്നാമത്തെ യൂണിറ്റിലെ പഠനപ്രവർത്തനത്തിന്റെ ഭാഗമായി കടൽ, ദുഖം എന്നീ വിഷയങളായിരുന്നു കഥാരചനക്ക് നൽകിയിരുന്നത്. പരിപാടിയിൽ ക്ലാസ് ലീഡർ നിമ.A സ്വാഗതം ആശംസിച്ചു.

Wednesday 15 September 2010

സഹിത്യ ക്വിസ്സ് 2010-11

തൃക്കണാപുരം എസ്,എസ്,യു,പി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ സാഹിത്യ ക്വിസ്സ് മത്സരം നടത്തി. വിദ്യാരംഗം കലാസാഹിത്യവേദിയിലെ 50ഓളം കുട്ടികൾ പങ്കെടുത്തു.

അർജ്ജുൻ .പി(Vll-A), ഗായത്രി എ.ആർ( Vl-A), കബീർദാസ് എം.പി(Vll-A) എന്നിവർ യഥാക്രമം 1,2,3 എന്നീ സ്ഥാനങൾ നേടി. ഇവർക്കുള്ള പ്രോത്സാഹന സമ്മാനങൾ വേദിയുടെ മീറ്റിങിൽ വിതരണം ചെയ്തു

Tuesday 14 September 2010

ഗാനമുഘരിതം ഓണാഘോഷം


Xrക്കണാപുരം എസ്.എസ്.യു.പി.സ്കൂളിലെ ഓനാഘോഷം പൂർവാധികം ഭംഗിയായി നടന്നു.  പൂക്കള മത്സരം, മാവേലി എഴുന്നള്ളത്ത് തുടങിയ കലാപരിപാടികളോടെ ആഘോഷിച്ചു. പ്രശസ്ത ഗായകൻ എടപ്പാൾ വിശ്വൻ വിജയികൾക്ക് സമ്മാനദാനം നിർവ്വഹിച്ചു.തുടർന്ന് അദ്ദേഹം കുട്ടികൾക്കായി 2 പാട്ടുകലും ആലപിച്ചു. തുടർന്ന് മധുരപലഹാര വിതരണവും നടന്നു.

സ്വാതന്ത്രദിനം ആഘോഷിച്ചു.

Xrക്കണാപുരം എസ്.എസ്.യു.പി സ്കൂളിൽ സ്വാതന്ത്ര ദിനം വിപുലമായി ആഘോഷിച്ചു. പ്രധാനാധ്യാപിക പതാകയുയർത്തി. സ്കൂൽ മാനാജർ റിട്ട. സ്ക്വാഡ്രൻ ലീഡർ ശ്രീ കെ.യു.അച്യുതൻ കുട്ടികൾക്ക് സ്വാതന്ത്ര ദിന സന്ദേശം നൽകി.
തുടർന്ന് ദിനേശ്.എസ്.എസ്. സംസാരിച്ചു. പിന്നീട് കുട്ടികളുടെ ദേശഭക്തിഗാനാലാപനം, റാലി എന്നിവയുണ്ടായി. ഏഴാം ക്ലാസിലെ കുട്ടികൾ  തയ്യാറാക്കിയ സ്വാതന്ത്ര ദിന പതിപ്പ് പ്രകാശനം മാനേജർ നിർവഹിച്ചു. മികച്ച പതിപ്പിനു സമ്മാനവും നൽകി. മധുരപലഹാര വിതരണവും ഉണ്ടായി.

പരിസ്ഥിതി ദിനാഘോഷം

ത്രിക്കണപുരം എസ്,എസ്,യു,പി സ്കൂളിലെ പരിസ്ഥിതി ദിനാഘോഷം പി.ടി.എ. പ്രസിഡണ്ട് സുനിൽ കുമാർ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ ഹെഡ്മാസ്റ്റർ കെ.യു.ശാന്തകുമാരി അധ്യക്ഷത വഹിച്ചു. തുടർന്ന് വിദ്യാർത്ഥികളുടെ പരിസ്ഥിതി ദിന സന്ദേശറാലി, പോസ്റ്റർ രചനാ മത്സരം, പരിസ്ഥിതി ദിന ക്വിസ്സ് എന്നിവ നടത്തി

പ്രവേശനോത്സവം

തവനൂർ-ത്രിക്കണപുരം എസ്,എസ്,യു,പി സ്കൂളിലെ 2010-11 വർഷത്തെ പ്രവേശനോത്സവം വിവിധപരിപാടികളോടെ ആഘോഷിച്ചു. വിദ്യാർത്ഥികൾക്കുള്ള പുസ്തക വിതരണം,യൂണിഫോം വിതരണം,മധുര പലഹാര വിതരണം എന്നിവ ചടങിൽ നടന്നു