Wednesday, 27 October 2010
THE PROFILE
The VII standard pupils of SSUPS Trikkanapuram is releassing their class product. "The Profile of Eminent Personalities" by giving it to our staff secretory.
Monday, 27 September 2010
ആരോഗ്യം സർവർക്കും
തൃക്കണപുരം എസ്.എസ്.യു.പി സ്കൂളിൽ ആരോഗ്യബോധവൽക്കരണ ക്ലാസ് നടന്നു.തവനൂർ P.H.C യിലെ ശ്രീ ഷാജി ആണ് ക്ലാസ് എടുത്തത്. ഇക്കാലത്തെ ആരോഗ്യസംരക്ഷണത്തെ പറ്റിയും രോഗങളെ തിരിച്ചറിയുന്നത് എങനെ എന്നും, അവക്കുള്ള പ്രാധമിക ചികിത്സകളേപ്പറ്റിയും അദ്ദേഹം സംസാരിച്ചു.
Wednesday, 22 September 2010
ശുചിത്വവിദ്യാലയം
തൃക്കണപുരം എസ് എസ് യുപി സ്കൂളിലെ ശുചിത്വ പരിപാടിയുടെ ഭാഗമായി സ്കൂളിലെ പരിസ്ഥിതി ക്ലബ് പ്രവർത്തകർ ക്ലബ് കൺ വീനർ ശ്രീ അബ്ദുൾ ബാറു മാസ്റ്റാറുടെ നേതൃത്വത്തിൽ സ്കൂൾ പരിസരം വൃത്തിയാക്കുന്നു.
കുട്ടി ശാസ്ത്രഞ്ജര്‍ പരിക്ഷണ ശാലയില്‍
തൃക്കണാപുരം എസ്,എസ്,യു,പി സ്കൂളിലെ ശാസ്ത്രക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 7-B ക്ലാസിലെ കുട്ടികൾ വെള്ളത്തിന്റെ PH മൂല്യം കണ്ടുപിടിക്കുന്നതിനുള്ള പരീക്ഷണം നടത്തുന്നു.
Thursday, 16 September 2010
ഞങളും എഴുത്തുകാർ
![]() |
തൃക്കണാപുരം SSUP സ്കൂളിലെ
VI–A യിലെ കുട്ടികൾ തയ്യാറാക്കിയ “തിരിച്ചറിവുകൾ” എന്ന കഥാപതിപ്പ് സ്കൂൾ ഹെഡ്മിസ്ട്രസ്സ് ക്ലാസ് ലീഡർക്ക് നൽകി പ്രകാശനം ചെയ്തു. ഒന്നാമത്തെ യൂണിറ്റിലെ പഠനപ്രവർത്തനത്തിന്റെ ഭാഗമായി കടൽ, ദുഖം എന്നീ വിഷയങളായിരുന്നു കഥാരചനക്ക് നൽകിയിരുന്നത്. പരിപാടിയിൽ ക്ലാസ് ലീഡർ നിമ.A സ്വാഗതം ആശംസിച്ചു.
Wednesday, 15 September 2010
സഹിത്യ ക്വിസ്സ് 2010-11
തൃക്കണാപുരം എസ്,എസ്,യു,പി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ സാഹിത്യ ക്വിസ്സ് മത്സരം നടത്തി. വിദ്യാരംഗം കലാസാഹിത്യവേദിയിലെ 50ഓളം കുട്ടികൾ പങ്കെടുത്തു. അർജ്ജുൻ .പി(Vll-A), ഗായത്രി എ.ആർ( Vl-A), കബീർദാസ് എം.പി(Vll-A) എന്നിവർ യഥാക്രമം 1,2,3 എന്നീ സ്ഥാനങൾ നേടി. ഇവർക്കുള്ള പ്രോത്സാഹന സമ്മാനങൾ വേദിയുടെ മീറ്റിങിൽ വിതരണം ചെയ്തു
Tuesday, 14 September 2010
ഗാനമുഘരിതം ഓണാഘോഷം
Xrക്കണാപുരം എസ്.എസ്.യു.പി.സ്കൂളിലെ ഓനാഘോഷം പൂർവാധികം ഭംഗിയായി നടന്നു. പൂക്കള മത്സരം, മാവേലി എഴുന്നള്ളത്ത് തുടങിയ കലാപരിപാടികളോടെ ആഘോഷിച്ചു. പ്രശസ്ത ഗായകൻ എടപ്പാൾ വിശ്വൻ വിജയികൾക്ക് സമ്മാനദാനം നിർവ്വഹിച്ചു.തുടർന്ന് അദ്ദേഹം കുട്ടികൾക്കായി 2 പാട്ടുകലും ആലപിച്ചു. തുടർന്ന് മധുരപലഹാര വിതരണവും നടന്നു.
Subscribe to:
Posts (Atom)





















