Tuesday, 28 June 2011

വായനയുടെ ലോകത്തേക്ക് സ്നേഹപൂർവം







                                                      പുസ്തക പ്രദർശനം കാണാൻ തിരക്ക് കൂട്ടുന്ന വിദ്യാർത്ഥികൾ

          വായനയുടെ വസന്തം പൂത്തുലയുന്ന ഒരു വായനാ വാരം കൂടിവരകളും വാക്കുകളും തീർക്കുന്ന വായനയുടെ വിസ്തൄ ലോകത്തേക്ക്ഒരാഴ്ചക്കാലം.
           തൄക്കണാപുരം  S.S.U.P സ്കൂളിലെ വർഷത്തെ വായനാവാരം പ്രൌഢഗംഭീരമായിത്തന്നെ തുടങ്ങി. രാവിലെ കുട്ടികൾ വായനാദിന പ്രതിജ്ഞ എടുത്തു. തുടർന്ന് വിദ്യാലയത്തിലെ ലൈബ്രറിയിലെ പുസ്തക പ്രദർശനം നടന്നു. തുടർന്നുള്ള ദിവസങ്ങളിൽ പുസ്തക പരിചായനം, എഴുത്തുകാരെ പരിചയപ്പെടൽ, ക്വിസ് മത്സരം എന്നിവയും നടത്തി.

Thursday, 9 June 2011

പരിസ്ഥിതിദിനാചരണം


തൃക്കണാപുരം എസ്.എസ്.യു.പി.സ്കൂളിലെ പരിസ്ഥിതിദിനാചരണം വാർഡ് മെമ്പർ ശ്രീ മാനു അവർ കൾ സ്കൂൾ പരിസരത്ത് ഒരു മരം നട്ട് നിർവഹിച്ചു. തുടർന്ന് ക്ളാസുകളിൽ പരിസ്ഥിതി ദിന പ്രതിജ്ഞ എടുത്തു. തുടർന്ന് ക്ളാസടിസ്ഥാനത്തിൽ കൊളാഷ് നിർമ്മാണം നടന്നു. തുടർന്ന് പരിസ്ഥിതി സാമൂഹ്യ ശാസ്ത്ര ക്ളബ്ബുകളുടെ സംയുക്താഭിമുഖ്യത്തിൽ പരിസ്ഥിതിദിന ക്വിസ്സ് നടത്തി. അതിൽ വിജയിച്ച കുട്ടികൾക്ക് പ്രോൽസാഹന സമ്മനവിതരണവും നടന്നു.  


Add caption








പ്രവേശനോൽസവം 2011-2012



തൃക്കണാപുരം എസ്.എസ്.യു.പി.സ്കൂളിലെ പ്രവേശനോൽസവം സ്കൂൾ മാനേജർ ശ്രീ കെ യു അച്യുതൻ നിർവഹിച്ചു. പ്രധാനാധ്യപിക അധ്യക്ഷത വഹിച്ചു. യോഗത്തിനു ശേഷം പുതുതായി വന്ന കുട്ടികൾക്ക് നോട്ട് പുസ്തകവും പേനയും , മധുരപലഹാരവും മാനേജർ വിതരണം ചെയ്തു. തുടർന്ന് കുട്ടികളുടെ കലാപരിപാടിയും നടന്നു.

പ്രവേശനോൽസവം 2011-12


മധ്യവേനലവധിയുടെ ആലസ്യത്തിൽ നിന്ന് പ്രതീക്ഷയുടെ പുതിയ പാഠങ്ങളുമായി വീണ്ടുമൊരു വിദ്യാലയ വർഷം. വിദ്യാലയത്തിനെ മൺസൂൺ മഴ നാരുകൾ കുരുത്തൊല ചാർത്തി അലങ്കരിച്ചു. അങ്കണോദ്യാനത്തിൽ പുത്തൻ വസ്ത്രങ്ങളും വർണ്ണക്കുടകളുമായി ബാല്യ കൌതുകങ്ങൾ നിറഞ്ഞു. മിഴികളിലെ അമ്പരപ്പ് മെല്ലെ ആകാംക്ഷകളും വിസ്മയങ്ങളുമായി മാറി. പുതിയ അധ്യാപകരേയും കൂട്ടുകാരേയും ലഭിച്ച സന്തോഷത്തിൽ ഒരു അധ്യയനവർഷം കൂടി.


Wednesday, 27 October 2010

THE PROFILE


The VII standard pupils of SSUPS Trikkanapuram is releassing their class product. "The Profile of Eminent Personalities" by giving it to our staff secretory.

Monday, 27 September 2010

ആരോഗ്യം സർവർക്കും

തൃക്കണപുരം എസ്.എസ്.യു.പി സ്കൂളിൽ ആരോഗ്യബോധവൽക്കരണ ക്ലാസ് നടന്നു.തവനൂർ  P.H.C യിലെ ശ്രീ ഷാജി ആണ് ക്ലാസ് എടുത്തത്. ഇക്കാലത്തെ ആരോഗ്യസംരക്ഷണത്തെ പറ്റിയും രോഗങളെ തിരിച്ചറിയുന്നത് എങനെ എന്നും, അവക്കുള്ള പ്രാധമിക ചികിത്സകളേപ്പറ്റിയും അദ്ദേഹം സംസാരിച്ചു.

Wednesday, 22 September 2010

ശുചിത്വവിദ്യാലയം

തൃക്കണപുരം എസ് എസ് യുപി സ്കൂളിലെ ശുചിത്വ പരിപാടിയുടെ ഭാഗമായി സ്കൂളിലെ പരിസ്ഥിതി ക്ലബ് പ്രവർത്തകർ ക്ലബ് കൺ വീനർ ശ്രീ അബ്ദുൾ ബാറു മാസ്റ്റാറുടെ നേതൃത്വത്തിൽ സ്കൂൾ പരിസരം വൃത്തിയാക്കുന്നു.